photo
കാഴ്ച ഓപ്പൺ ഫ്രിഡ്ജിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റാനുള്ള സുഭിക്ഷാ പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചതായി മന്ത്രി പി. തിലോത്തമൻ പറഞ്ഞു. നമുക്ക് ഒരുമിക്കാം കരുനാഗപ്പള്ളിയെ വിശപ്പ് രഹിതമാക്കാമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാഴ്ച ഓപ്പൺ ഫ്രിഡ്ജിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സുഭിക്ഷാ പദ്ധതി ആദ്യമായി ആലപ്പുഴ ജില്ലയിലാണ് നടപ്പാക്കിയത്. പൂർണ്ണ വിജയം കണ്ടതിനെ തുടർന്ന് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സർക്കാരിന്റെ പദ്ധതികൾ സാമൂഹ്യ - സന്നദ്ധ സംഘടനകൾ വഴിയും നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത്, എ.സി.പി വിദ്യാധരൻ, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, എൻ. അജയകുമാർ, പി. രാജു, കൗൺസിലർ സി. വിജയൻപിള്ള, കാട്ടൂർ ബഷീർ, കരുമ്പാലിൽ സദാനന്ദൻ, മുനീർ വേലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. കാഴ്ച പ്രസിഡന്റ് ജഗത് ജീവൻലാലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാൻബഷി സ്വാഗതവും ട്രഷറർ ആർ. അമൽരാജ് നന്ദിയും പറഞ്ഞു.