എഴുകോൺ: ട്രെയിൻ സ്റ്റേഷനിലേക്ക് വരാറായ സമയത്ത് ട്രാക്കിന് സമീപം തീ പടർന്നത് പരിഭ്രാന്തി പടർത്തി. ഇന്നലെ ഉച്ചയ്ക്ക് 11.30ഓടെ എഴുകോൺ റെയിൽവേ സ്റ്റേഷൻ സമീപത്താണ് സംഭവം.
അരകിലോമീറ്ററോളം നീളത്തിൽ ട്രാക്കിന്റെ വശത്തുള്ള ഉണക്ക പുല്ലിൽ തീപടരുകയായിരുന്നു. 11.40ന്റെ പുനലൂർ കൊല്ലം പാസഞ്ചർ ട്രെയിൻ സ്റ്റേഷനോട് അടുക്കാറായതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്. സ്റ്റേഷനിലെ താത്കാലിക ജീവനകാർ തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളി പടരുകയായിരുന്നു. ട്രാക്കിന് ഒരു വശത്തെ കാട് എഴുകോൺ മൂലക്കട മേൽപ്പാലത്തിന് സമീപം മുതൽ റെയിൽവേ സ്റ്റേഷൻ വരെ കത്തിഅമർന്ന നിലയിലാണ്.