photo
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്.എസ്‌.എം ഹയർ സെക്കൻ‌ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സേഫ് കൊല്ലം പദ്ധതി സംവാദത്തിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പദ്ധതി വിശദീകരിക്കുന്നു. ജലജാ ഗോപൻ, സി.പി. പ്രദീപ് എന്നിവർ സമീപം

കുണ്ടറ: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്.എസ്‌.എം ഹയർ സെക്കൻ‌ഡറി സ്‌കൂളിന്റെയും സഹകരണത്തോടെ സംവാദവും ശുചീകരണ ക്യാമ്പയിനും സംഘടിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പദ്ധതി വിശദീകരണം നടത്തി.

ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ അനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരി, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഫീഖ്, റെജില ലത്തീഫ്, രഞ്ജിനി, സിന്ധു, റപ്പായി അനിൽകുമാർ, ശ്രീജ, രജനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റീഫൻ മോത്തീസ്, അസിസ്റ്റന്റ് സെക്രട്ടറി സ്നേഹജ ഗ്ലോറി എന്നിവർ പങ്കെടുത്തു.

ക്യാമ്പയിന്റെ ഭാഗമായി ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡും പരിസരവും കളക്ടറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ ശുചീകരിച്ചു.