പത്തനാപുരം: വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം സാമൂഹ്യവിരുദ്ധർ കത്തിച്ചു. കറവൂർ കാലായിൽ വീട്ടിൽ ജോസിന്റെ വീടിന്റെ കാർപോർച്ചിലിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നശിപ്പിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തീയും ശബ്ദവും കാരണം വീട്ടുകാർ ഉണർന്ന് വരുമ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. വാഹനം പൂർണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.പത്തനാപുരം പൊലീസ് കേസെടുത്തു.