കൊട്ടിയം: ദേശീയപാതയോരത്ത് മലിനജലം നിറഞ്ഞ് ദുർഗന്ധം വമിച്ചുകൊണ്ടിരുന്ന ഓടകൾ വൃത്തിയാക്കി തുടങ്ങി. കൊല്ലൂർവിള പള്ളിമുക്കിൽ റോഡിന്റെ വടക്കുഭാഗത്തുള്ള ഓടയാണ് കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കുന്നത്.
ഓടയുടെ മേൽമൂടി തുറന്നപ്പോൾശുചി മുറി മാലിന്യവും ഹോട്ടലുകളിൽ നിന്നുള്ള മാലിന്യവും കെട്ടിക്കിടന്ന് വെള്ളം ഒഴുക്ക് നിലച്ച നിലയിലായിരുന്നു. ശുചീകരണ തൊഴിലാളികൾ ഏറെ നേരം പരിശ്രമിച്ചാണ് മാലിന്യം നീക്കം ചെയ്തത്.
ദിവസങ്ങളായി ഓടയിൽ നിന്ന് അസഹനീയമായ ദുർഗന്ധം പുറത്തേക്ക് വരാൻ തുടങ്ങിയതോടെയാണ് കോർപ്പറേഷൻ അധികൃതർ പ്രശ്നത്തിൽ ഇടപെട്ടതെന്ന് നാട്ടുകാർ പറയുന്നു.