ചാത്തന്നൂർ: ലോക ക്യാൻസർ ദിനത്തിൽ സാന്ത്വന സ്പർശവുമായി ഇടനാട് ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. ക്യാൻസർ രോഗ ബാധിതയായ കോഷ്ണക്കാവ് രേവതിയിൽ അമ്പിളിക്ക് സ്കൂൾ കുട്ടികളും സ്കൂൾ സ്റ്റാഫുകളും ചേർന്ന് സ്വരൂപിച്ച തുക സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് കൈമാറി.
ഗ്രാമപഞ്ചായത്ത് അംഗം ഉഷ, സിന്ധുമോൾ, ഹെഡ്മിസ്ട്രസ് ജി.വി. ജ്യോതി, വികസന സമിതി അംഗങ്ങളായ മുരളീധരൻ പിള്ള, തങ്കപ്പൻ, സുശീല, അദ്ധ്യാപകരായ രമ്യ, സിനി ബേബി, റോസമ്മ കുഞ്ഞുമോൾ, പി.ടി.എ അംഗങ്ങളായ ശാലിനി ജ്യോതി എന്നിവർ സംസാരിച്ചു.