ചാത്തന്നൂർ: ചാത്തന്നൂർ ശ്രീനികേതൻ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മദ്യം - മയക്കുമരുന്ന് വിരുദ്ധ ശില്പശാലയും ലഹരി വിമുക്തരുടെ കുടുംബ സംഗമവും നടത്തി. സാമൂഹിക നീതി വകുപ്പ്, കാരംകോട് രാകേഷ് രവി മെമ്മോറിയൽ എച്ച്.എസ്.എസ്, ശ്രീനികേതൻ സെൻട്രൽ സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി. ഗിരികുമാർ, മൈലക്കാട് സുനിൽ, ഡി.സി.സി സെക്രട്ടറി സുഭാഷ് പുളിക്കൽ, സൂര്യ എസ്. പിള്ള, ആൻസി പി. സാറ, കോ ഓർഡിനേറ്റർ എസ്. സദനകുമാരി, മെഡിക്കൽ ഓഫീസർ ഡോ. സബീന സുന്ദരേശൻ എന്നിവർ സംസാരിച്ചു. ദേശീയ അവാർഡ് ജേതാവ് ഡോ. എൻ. രവീന്ദ്രൻ, ഹെൽത്ത് അസി. ഡയറക്ടർ ഡോ. മെൽവിൻ എന്നിവർ വിഷയാവതരണം നടത്തി.