കുന്നത്തൂർ: ശാസ്താംകോട്ട ലിയോ പബ്ലിക് സ്കൂൾ വാർഷികം ഡോ. അനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. ഹരീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ശ്രീലത, പി.ടി.എ പ്രസിഡന്റ് പങ്കജാക്ഷൻ പിള്ള, ദിലീപ് ശാസ്താംകോട്ട, നിഷാകൃഷ്ണൻ, ഫാത്തിമ നസ്രിൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.