കുന്നത്തൂർ:പോരുവഴിയിൽ നാലു വയസുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. മൈലാടുംകുന്ന് ചരുവിള വടക്കതിൽ നിസാമിന്റെ മകൻ തമീം (4),വടക്കേപ്പുരയിൽ മുഹമ്മദ് കുഞ്ഞ് (60) എന്നിവർക്കാണ് കടിയേറ്റത്.കുട്ടിയുടെ കണ്ണിനാണ് പരിക്ക്.ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് തമീമിനെ പേപ്പട്ടി ആക്രമിച്ചത്. കുട്ടിയുടെ വലതു കണ്ണിനാണ് കടിയേറ്റത്.മൈലാടുംകുന്ന് മേഖലയിൽ ഏറെ നാളായി പേപ്പട്ടി ശല്യവും തെരുവ് നായ ശല്യവും വർദ്ധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.