binu-chandran-24

അഞ്ചാലുംമൂട് : പ്രാക്കുളം മഠത്തിൽമുക്കിന് സമീപം ഞാറക്കൽ വീട്ടിൽ ബാലചന്ദ്രൻ പിള്ളയുടെയും സിന്ധുവിന്റെയും മകൻ ബിനുചന്ദ്രനെ (കണ്ണൻ-24) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഏഴിന് മാതാവ് ജോലിക്ക് പോയശേഷം മുറിക്കുള്ളിൽ തൂങ്ങുകയായിരുന്നുവെന്നാണ് നിഗമനം. വിദേശത്ത് ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അഞ്ചാലുംമൂട് പൊലീസ് മേൽ നടപടി സ്വീകരിച്ചു.