mayyanad
മയ്യനാട് ഹുസൈൻ രചിച്ച 'ആത്മ കഥാഖ്യാനം' എന്ന പുസ്തകത്തിന്റെ പ്രകാശനം കവി ചാത്തന്നൂർ വിജയനാഥ് സിനി ആർട്ടിസ്റ്റ് നിയാസിന് കൈമാറി നിർവഹിക്കുന്നു. എസ്.എൻ. ഷമീം,​ എൽ. ലക്ഷ്മണൻ,​ ഡോ.എം.എ. സലാം,​ യഹിയ ആനോട്,​ മയ്യനാട് ഹുസൈൻ,​ ഡി. ബാലചന്ദ്രൻ,​ കെ. ബേബിസൺ തുടങ്ങിയവർ സമീപം

കൊല്ലം: മയ്യനാട് ഹുസൈൻ രചിച്ച 'ആത്മ കഥാഖ്യാനം' എന്ന പുസ്തകത്തിന്റെ പ്രകാശനം കവി ചാത്തന്നൂർ വിജയനാഥ് സിനി ആർട്ടിസ്റ്റ് നിയാസിന് കൈമാറി നിർവഹിച്ചു. മയ്യനാട് തോപ്പിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, ഡോ. എം.എ. സലാം, മുൻ പഞ്ചായത്ത് പ്രസിഡന്റ് യഹിയ ആനോട്, പി. ബാലചന്ദ്രൻ, മുൻ പി.എസ്.സി അംഗം കെ. ബേബിസൺ, റിട്ട. അദ്ധ്യാപകൻ എ.എ. ജലീൽ, എൻ. സുദർശനൻ പിള്ള, ഗിരിപ്രേം ആനന്ദ്, ടി.എ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.