തൃശൂർ: മസാലദോശ, പാത്രത്തിൽ നൽകാത്തതിന് ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. കൊരട്ടി കാതിക്കുടം സ്വദേശി കണ്ഠരുമഠത്തിൽ രവിയാണ് (50) അറസ്റ്റിലായത്. ജോലികഴിഞ്ഞെത്തിയപ്പോൾ രവി വാങ്ങിക്കൊണ്ടുവന്ന മസാലദോശ പൊതിഞ്ഞുകൊണ്ടുവന്ന പൊതിയിൽ തന്നെ നൽകിയതിനാണ് ഭാര്യ ലതയെ (40) മദ്യലഹരിയിലായിരുന്ന ഭർത്താവ് ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറയുന്നു.
അലുമിനിയം മുഴക്കോലുകൊണ്ടാണ് ഭാര്യയെ ആക്രമിച്ചത്.വലതു കൈ ഒടിയുകയും കൈക്കുഴ തെറ്റുകയും ചെയ്ത ലതയെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രവി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.