book

ഒരു പുസ്തക കടയിൽ പോയാൽ പുസ്തകമല്ലാതെ മറ്റെന്തുകിട്ടും? പക്ഷേ കാനഡയിലെ 'പുസ്തകങ്ങളും കോഫിയും' എന്ന പുസ്‍തകശാലയിൽ ചെന്നാൽ പുസ്തകം മാത്രമല്ല ഓമനിക്കാൻ നല്ല പൂച്ചക്കുട്ടികളേയും കിട്ടും. കടയിൽ പുസ്തകങ്ങൾക്കിടയിൽ, കസേരകകളിൽ , പരവതാനിയിൽ എന്നുവേണ്ട എല്ലായിടത്തുമുണ്ട് പൂച്ചകൾ.

എലൻ ഹെൽമയുടെ ഉടമസ്ഥതയിലുള്ള ഈ പുസ്തകശാല ആദ്യം പൂച്ചക്കുട്ടികൾക്കുള്ള വീടായിരുന്നു. പിന്നീട് പുസ്‍തകങ്ങളും പൂച്ചക്കുട്ടികളും എന്ന ആശയം തോന്നി. അതോടെ സംഗതി ജനപ്രിയമായി. സൗത്ത് പാവ് കൺസർവേഷൻ നോവ സ്കോട്ടിയ എന്ന പ്രാദേശിക റെസ്ക്യൂ ഗ്രൂപ്പാണ് ഹെൽമയ്ക്ക് പൂച്ചക്കുട്ടികളെ നൽകുന്നത്. പൂച്ചക്കുട്ടികളെ കാണാനും അവയാടൊപ്പം കളിക്കാനും ധാരാളം കുട്ടികൾ സ്റ്റോറിലേക്ക് ദിവസവും വരുന്നുണ്ട്. സ്‍കൂൾ സമയത്തിനുശേഷമോ അല്ലെങ്കിൽ ഉച്ചഭക്ഷണ സമയത്തോ ആണ് കുട്ടികൾ ഇവിടേക്ക് വരുന്നത്. പൂച്ചക്കുട്ടികൾക്കായി ഹെൽ‌മെയ്ക്ക് ബോക്സുകളും ഭക്ഷണവും റൂമിൽ സജ്ജീകരിച്ചിരിക്കുന്നു. ഒരു ദിവസം മൂന്ന് തവണയാണ് അവയ്ക്ക് ഭക്ഷണം നൽകുന്നത്. പോരാത്തതിന് വൈദ്യപരിശോധനയും ഉണ്ട്.

bookstore