ittaly

100 രൂപ ഉണ്ടോ? എങ്കിൽ ഒരു വീട് വാങ്ങാൻ തയ്യാറായിക്കോളൂ…! സംഭവം അങ്ങ് ഇറ്റലിയിലാണ്. ഇറ്റലിയിലെ ബിസാക്ക പട്ടണത്തിൽ 100 രൂപയുണ്ടെങ്കിൽ വീട് സ്വന്തമാക്കാം. ഇറ്റലിയിലെ കംപാനിയ പ്രവിശ്യയിലാണ് ബിസാക്ക സ്ഥിതി ചെയ്യുന്നത്. രണ്ട് കോഫിക്ക് ചെലവഴിക്കുന്ന തുകയ്ക്ക് ഒരു വീട് സ്വന്തമാക്കൂ എന്നാണ് ഇവിടത്തെ ഭരണകൂടം പറുന്നത്. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത് എന്ന് കരുതിയേക്കാം. എന്നാൽ, ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. ബിസാക്ക പട്ടണത്തിലെ ജനങ്ങൾ ഉയർന്ന ജീവിത നിലവാരം തേടി വലിയ പട്ടണങ്ങളിലേക്ക് കുടിയേറിയിരിക്കുകയാണ്.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, വീട് ഉപേക്ഷിച്ച് പലരും മറ്റ് നഗരങ്ങളിലേക്ക് പാലായനം ചെയ്തു. ഇത് ബിസാക്കയിൽ 90ഓളം വീടുകൾ അനാഥമാകുന്നതിന് കാരണമായി. സമാനമായി പട്ടണത്തിലെ ജനസംഖ്യയും കുറഞ്ഞു. ഒരു കാലത്ത് പ്രദേശത്ത് നിരന്തരം ഉണ്ടായികൊണ്ടിരുന്ന ഭൂമി കുലുക്കവും ആളുകൾ പാലായനം ചെയ്തതിനു പിന്നിലെ കാരണങ്ങളിലൊന്നാണ്. അത്‌കൊണ്ടുതന്നെ ഉപേക്ഷിക്കപ്പെട്ട വീടുകളിൽ പലതും കാലപ്പഴക്കം ചെന്ന് ദ്രവിച്ചു.

എന്നാൽ, വീടുകൾ പലതും തെരുവിനോട് ചേർന്നതായതുകൊണ്ട് ഒരാൾ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതർക്ക് താൽപര്യമില്ല. മറിച്ച്, കുടുംബവുമായോ കൂട്ടുകാർക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചു വീടുകൾ ഒരുമിച്ച് എടുക്കാനാണ് ഭരണകൂടം നിർദേശിക്കുന്നത്. മുൻപ് സമാനമായ ഓഫർ മുന്നോട്ടുവച്ച രാജ്യങ്ങളിലൊന്നാണ് മെഡിറ്ററേനിയൻ ദ്വീപായ സാംബുക. ഇവിടെ ഒരു ഡോളറിന് ഒരു വീട് എന്ന ഓഫറാണ് അധികൃതർ മുന്നോട്ടുവച്ചത്.