photo
പാലിയേറ്റീവ് കെയർ സെന്ററിന്റെ രണ്ടാമതു വാർഷികം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ 2-ാം വാർഷികാഘോഷം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഇന്ത്യൻ പാലിയേറ്റീവ് കെയറിന്റെ പിതാവ് ഡോ. എം.ആർ. രാജഗോപാലനെ ഉപഹാരം നൽകി ആദരിച്ചു. യോഗത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. ചിത്ര കാൻസർ രോഗത്തെ കുറിച്ച് ക്ലാസെടുത്തു. ഡോ. വള്ളിക്കാവ് മോഹൻദാസ്, നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ, കെ.എസ്. ശിവരാജൻ, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, എൻ. മോഹനൻപിള്ള, മുനമ്പത്ത് ഷിഹാബ്, ആർ. രവി തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ജി. സുന്ദരേശൻ സ്വാഗതവും ജോ. സെക്രട്ടറി കെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.