കൊല്ലം: കൊല്ലം സിറ്റി പരിധിയിൽ ട്രാഫിക്ക് ജോലിയിലുള്ള ഉദ്യോഗസ്ഥർക്ക് തൊഴിലിടങ്ങളിൽ കുടിവെള്ളം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പൂർണമായും ഹരിതചട്ടം പാലിച്ചാണ് തൊഴിലിടങ്ങളിൽ കുടിവെള്ളം എത്തിക്കുകയെന്ന് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ പരിപാടി ഉദ്ഘാടനം ചെയ്‌ത ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. നഗരത്തിലെ 20 പ്രധാന ട്രാഫിക്ക് പോയിന്റുകളിലാണ് കുടിവെള്ള വിതരണം ഏർപ്പെടുത്തിയത്. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് ആർ. ബാലൻ, കൊല്ലം എ.സി.പി എ. പ്രദീപ് കുമാർ,
എ.ആർ ക്യാമ്പ് അസി. കമാൻഡന്റ് ഡി. രാജു തുടങ്ങിയവർ പങ്കെടുത്തു.