ഓയൂർ: ചെറിയ വെളിനല്ലൂർ ആയിരവില്ലിപ്പാറ ഖനന നീക്കത്തിനെതിരെ ജനകീയകൂട്ടായ്മ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് പരാതി നൽകി. നൂറ്റാണ്ടുകളായി വിശ്വാസിസമൂഹം ആരാധിച്ചുവരുന്നതും ചെറിയവെളിനല്ലൂർ ആയിരവില്ലി ക്ഷേത്രത്തിന്റെ മൂലസ്ഥാനവുമായ ആയിരവല്ലിപ്പാറ ഖനനം ചെയ്യാനുളള പാറമാഫിയ-അധികൃത കൂട്ടികെട്ടിനെതിരെ പ്രദേശവാസികൾ രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് പരാതി നല്കിയത്. പരാതി സ്വീകരിച്ച മന്ത്രി ഖനന നീക്കം പുനപരിശോധിക്കണമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകി.