കൊല്ലം : ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. രാവിലെ 8.30ന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മദ്ധ്യപ്രദേശ് സായിയെ നേരിടും. ടൂർണമെന്റിലെ ടോപ് സ്‌കോററായ കരിഷ്മ യാദവാണ് പ്രിയങ്കാ ചന്ദ്രാവത് നയിക്കുന്ന മദ്ധ്യപ്രദേശിന്റെ പ്രധാനതാരം. ഏഴ് ഗോളുകളാണ് കരിഷ്മയുടെ ടൂർണമെന്റിൽ ഇതുവരെ നേടിയത്.
രാവിലെ 10.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മദ്ധ്യപ്രദേശ് ഹോക്കി അക്കാദമി പഞ്ചാബിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മൂന്നാം ക്വാർട്ടറിൽ ഹരിയാന ഹോക്കി ഒഡിഷയുമായി ഏറ്റുമുട്ടും. വൈകിട്ട് നാലിന് നടക്കുന്ന അവസാന മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് ഹോക്കി ജാർഖണ്ഡാണ് എതിരാളി. മഹാരാഷ്ട്രയുടെ റിതുജ പിസാലാണ് ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനക്കാരി. ആറു ഗോളുകളാണ് റിതുജ നേടിയത്. സെമിഫൈനൽ മത്സരങ്ങൾ ഈ മാസം 8 നും ഫൈനലും ലൂസേഴ്‌സ് ഫൈനലും 9 നും നടക്കും.