പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പിറവന്തൂർ 3623-ാം നമ്പർ ശാഖയിലെ ഗുരുകുലം കുടുംബയോഗം ചെയർമാൻ എസ്.രത്നന്റെ വസതിയിൽ നടന്നു.
ചെയർമാൻ എസ്. രത്നൻ അദ്ധ്യക്ഷത വഹിച്ച. കൺവീനർ ഗീതാ എസ്.ബാബു സ്വാഗതം പറഞ്ഞു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ യൂണിയൻ വനിതാ സംഘം ട്രഷറർ മിനി പ്രസാദ്, വനിതാ സംഘം കേന്ദ്രസമിതി അംഗം ദീപ ജയൻ, ശാഖാ പ്രസിഡന്റ് എസ്. സുബാഷ്, ശാഖാ സെക്രട്ടറി വി. ജയകുമാർ വനിതാ സംഘം യൂണിയൻ കൗൺസിലർ സുജ അജയൻ, പിറവന്തൂർ പടിഞ്ഞാറ് ശാഖ സെക്രട്ടറി ഷൈജു, വിവിധ കുടുംബയോഗങ്ങളുടെ ഭാരവാഹികൾ, പോഷക സംഘടനാ പ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് എസ്. സുബാഷ്, സെക്രട്ടറി വി. ജയകുമാർ, വനിതാസംഘം ശാഖാ സെക്രട്ടറി സുജ അജയൻ, സുജീന്ദ്ര ബാബു എന്നിവരെ യോഗത്തിൽ ആദരിച്ചു.