farm
മണപ്പള്ളി നാലാം വാർഡ് കുടുംബശ്രി യൂണിറ്റുകൾ നടത്തിയ നെൽ കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാഞ്ചജന്യം ഉദ്ഘാടനം ചെയ്യുന്നു

തഴവ : മണപ്പള്ളി നാലാം വാർഡ് കുടുംബശ്രീ പ്രവർത്തകർ നെൽ കൃഷിയുടെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാഞ്ചജന്യം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൻ താജിറ സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പാവുമ്പ സുനിൽ, ജയലക്ഷ്മി, കൃഷി ഓഫീസർ ജാസ്മി, സി.ഡി.എസ് അംഗം കോമള എന്നിവർ സംസാരിച്ചു.