പരവൂർ: പൗരത്വ നിയമഭേദഗതിക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനുമെതിരെ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന പ്രക്ഷോഭ ജ്വാല കാൽനട ജാഥയ്ക്കു കോൺഗ്രസ് പരവൂർ നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് പരവൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട ജാഥ കോട്ടുവൻകോണം, പുത്തൻകുളം, മീനമ്പലം വഴി പാരിപ്പള്ളി ജംഗ്ഷനിൽ സമാപിച്ചു. നെടുങ്ങോലം രഘു, എം. സുന്ദരേശൻ പിള്ള, പരവൂർ രമണൻ, എൻ. ജയചന്ദ്രൻ, എ. ഷുഹൈബ്, വിപിനചന്ദ്രൻ, പരവൂർ സജീബ്, എൻ. ഉണ്ണിക്കൃഷ്ണൻ, ജി. രഘു, പരവൂർ മോഹൻദാസ്, മണ്ഡലം പ്രസിഡന്റുമാരായ കെ. മോഹനൻ, ബാബു നെല്ലേറ്റിൽ, ഷൈജു ബാലചന്ദ്രൻ, സജീവ് സജിഗത്തിൽ, പ്രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.