കുണ്ടറ: പെരുമ്പുഴ റേഡിയോ മുക്ക് സ്വദേശിയായ ശ്രീജിത്തിനെ മർദ്ദിച്ച കേസിൽ പ്രതികൾ അറസ്റ്റിലായി. പെരുമ്പുഴ റേഡിയോ മുക്ക് സ്വദേശികളായ ഏറത്തു വഴി വീട്ടിൽ വിഷ്ണു(33), ചരുവിള പടിഞ്ഞാറ്റയിൽ വീട്ടിൽ സജിമോൻ ( 45 ) എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. പ്രതികൾക്ക് ശ്രീജിത്തിനോടുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണം. പ്രതികൾ 4ന് വൈകിട്ട് റേഡിയോ മുക്കിൽ വെച്ച് ശ്രീജിത്തിനെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും ഇരുമ്പ് കമ്പി കൊണ്ട് മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ശ്രീജിത്തിന്റെ കാലിലെ അസ്ഥിക്ക് പൊട്ടലേറ്റു.