 
ഏരൂർ: കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ ഏരൂർ യൂണിറ്റ് വാർഷിക സമ്മേളനം ചില്ലിംഗ് പ്ലാന്റ് പെൻഷൻ ഭവനിൽ നടന്നു. ബ്ളോക്ക് പ്രസിഡന്റ് ജി. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. വാമദേവൻ അദ്ധ്യക്ഷത വഹിച്ചു. 80 വയസ് കഴിഞ്ഞ അംഗങ്ങളെ കെ. സുകുമാരൻ ആദരിച്ചു. രോഗത്താൽ കഷ്ടപ്പെടുന്നവർക്കുള്ള സാന്ത്വന സഹായവിതരണം യൂണിറ്റ് രക്ഷാധികാരി എൻ. പ്രഭാകരൻ നിർവഹിച്ചു. സെക്രട്ടറി വി. മോഹനൻ പിള്ള വാർഷിക റിപ്പോർട്ടും, ട്രഷറർ കെ. മോഹനൻ വരവ് ചെലവ് കണക്കും ബ്ലോക്ക് ട്രഷറർ എം. രാജേന്ദ്രൻ പിള്ള സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആർ. ബാലകൃഷ്ണപിള്ള, കെ. പരമേശ്വരൻ നായർ, പി.കെ. രവീന്ദ്രൻ, കെ. രാജൻ, ജി. വിശ്വസേനൻ, ജെ. സത്യഭാമ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ. വാമദേവൻ (പ്രസിഡന്റ്), വി. മോഹനൻ പിള്ള (സെക്രട്ടറി), കെ. മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.