ശാസ്താംകോട്ട: പഞ്ചായത്തിലെ വിവിധ ഏലാകളിൽ എള്ളു കൃഷി ചെയ്യുന്നതിനായി പുതിയ പദ്ധതി രൂപീകരിച്ചു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തും കൃഷിഭവനും ഓണാട്ടുകര വികസന ഏജൻസിയും സംയുക്തമായി സമ്പൂർണ എള്ള് കൃഷിയ്ക്കുള്ള പദ്ധതി രൂപീകരിച്ചു. ഒരേക്കറിന് രണ്ട് കിലോ എള്ളും 2000 രൂപയും കർഷകർക്ക് സബ്സിഡിയായി നൽകും. ഗ്രാമ പഞ്ചായത്ത് അംഗം ജലജ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി എള്ള് കൃഷി ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. മോഹനൻ, ടി. സ്മിത, എൻ. സുകുമാരപിള്ള, പി.എസ്. സോമൻ, ടി. മാധവൻ, രഘുനാഥൻ പിള്ള, അനിൽ, തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു.