കൊല്ലം: ആൾ കേരള ടെയ് ലേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപകനേതാവും സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ. ഭാർഗവന്റെ പന്ത്രണ്ടാം അനുസ്മരണായോഗവും ജില്ലയിലെ സഹായ സംഘത്തിന്റെ കൺവീനർമാരുടെ പഠന ക്ലാസും കുണ്ടറ ടെയ്‌ലറിങ് കോളേജിൽ നടത്തി. ജില്ലാ പ്രസിഡന്റ് എം. സരസ്വതി അമ്മാളിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. സജീവൻ
സ്വാഗതവും ട്രഷറർ എസ്. പശുപാലൻ നന്ദിയും പറഞ്ഞു. രാവിലെയും ഉച്ചയ്ക്കുമായി നടന്ന പഠന ക്ലാസിൽ മൂവായിരത്തോളം കൺവീനർമാർ പങ്കെടുത്തു.