v
തോപ്പിൽ രവി

കൊല്ലം: കോൺഗ്രസ് നേതാവും എം.എൽ.എയും പത്രപ്രവർത്തകനുമായിരുന്ന തോപ്പിൽ രവിയുടെ 30 -ാം ചരമവാർഷികം 8ന് ആചരിക്കും. പോളയത്തോട് ശ്മശാനത്തിലുളള ശവകുടീരത്തിൽ രാവിലെ 8.30ന് പുഷ്പാർച്ചന നടക്കും. 9.30ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ തോപ്പിൽ രവി എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുളള ഇന്റർ കോളീജിയേ​റ്റ് ഡിബേ​റ്റിംഗ് മത്സരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് ചേരുന്ന അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. തോപ്പിൽ രവി ഫൗണ്ടേഷൻ ചെയർമാൻ എ. ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിക്കും. തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്‌കാരം എം. രാജീവ് കുമാറിന് കൂരീപ്പുഴ ശ്രീകുമാർ സമ്മാനിക്കും. ഡിബേ​റ്റിംഗ് മത്സരത്തിലെ വിജയികൾക്ക് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സമ്മാന വിതരണം നടത്തും. ഡോ. വി. രാജാകൃഷ്ണൻ സാഹിത്യകാരനെയും കൃതിയെയും പരിചയപ്പെടുത്തും. ഡോ. ജി. പത്മറാവു പ്രശംസാപത്രം വായിച്ച് സമർപ്പിക്കും. എസ്. സുധീശൻ സ്വാഗതവും സൂരജ് രവി നന്ദിയും പറയും.