photo
കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് കരുനാഗപ്പള്ളിയിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ജനജാഗ്രതാ റാലി

കരുനാഗപ്പള്ളി: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് കരുനാഗപ്പള്ളിയിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ജനജാഗ്രതാ റാലി സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുനിസിപ്പാലിറ്റിക്ക് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ സമ്മേളനം മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്തു. മാമ്പഴത്തറ സലിം അദ്ധ്യക്ഷത വഹിച്ചു. എസ്. രാജേഷ്, വി. മുരളീധരൻ, ആർ. മോഹനൻ, കെ.ആർ. രാജേഷ്, വി. രവികുമാർ, ഓച്ചിറ രവികുമാർ, എസ്. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതകൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.