പാരിപ്പള്ളി: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു.പരവൂർ പോളച്ചിറ മേലതിൽ പടിഞ്ഞാറ്റതിൽവീട്ടിൽ രാമചന്ദ്രൻപിള്ളയുടെ മകൻ ബിനുവാണ് (45) മരിച്ചത്. ബൈക്ക് ഒാടിച്ചിരുന്ന പരവൂർ സ്വദേശി ഷാഫിക്ക് നിസാര പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി പാമ്പുറം വിഷ്ണു ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിനുവിനെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഭാര്യ: സുനിത.മക്കൾ:വിജയ്,വിനീത.