കരുനാഗപ്പള്ളി: യു.എ.ഇയിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ കരുണയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സംഘടനയുടെ 15 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 101 ഡയാലിസിസ് രോഗികൾക്ക് 10 ലക്ഷത്തിലധികം രൂപയുടെ ധനസഹായം നൽകി. . കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുനിൽ കെ. നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഉമാ പ്രേമൻ ക്ലാസ് നയിച്ചു. നഗരസഭാ അദ്ധ്യക്ഷ ഇ. സീനത്ത്, സി.ആർ. മഹേഷ്, സുധീർ ചോയ്സ്, സിൽവി ആൻഡ്രൂസ്, ബഷീർകുട്ടി, കബീർ, അനി വർഗീസ്, റഷീദ്, സജീർ ,സുരേഷ് ബാബു, നിസാമുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.