kadaykkal
ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സംസാരിക്കുന്നു

കൊല്ലം: ഭരണഘടനയുടെ അടിസ്ഥാനം തന്നെ തകർത്ത്

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെയും ജനാധിപത്യ മതേതര മൂല്യങ്ങളെയും അട്ടിമറിക്കാൻ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ സമരം ശക്തമായി തുടരാൻ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. സമരരംഗത്ത് നിൽക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്ന പ്രവണത കേരളത്തിലും കാണുന്നത് തികച്ചും ഉത്കണ്ഠാജനകമാണ്.

ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 29 ന് നടത്താൻ തീരുമാനമെടുത്തു. ഇതിനായി പാനൽ കമ്മിറ്റിയെ നിയോഗിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.കെ.പി.മുഹമ്മദ് നയവിശദീകരണം നടത്തി. എ.കെ.ഉമർ മൗലവി, എം.എ.സമദ്, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, കണ്ണനല്ലൂർ നിസാമുദ്ദീൻ, കായംകുളം ജലാലുദ്ദീൻ മൗലവി, അഡ്വ.നസീർ ഹുസൈൻ, അഡ്വ.നൗഫൽ തിരുവനന്തപുരം, കെ.എച്ച്.മുഹമ്മദ് മൗലവി, എസ്.എം.ഹസൻ, ഇമാമുദ്ദീൻ കൊട്ടാരക്കര, ജെ.സുബൈർ, തലച്ചിറ ഷാജഹാൻ മൗലവി, അഡ്വ.ഷാനവാസ് കുറ്റിയിൽ, അഡ്വ.റ്റി.വൈ. നൗഷാദ്, അബ്ദുൽ വഹാബ് ഏഴംകുളം, യൂസഫുൽഹാദി, ഡോ.ആലിം നിസാർ, പോരുവഴി ജലീൽ, മേക്കോൺ അബ്ദുൽ അസീസ്, നാസർ കുഴിവേലിൽ, നാസിമുദ്ദീൻ മന്നാനി, കൊട്ടിയം എ.ജെ.സ്വാദിഖ് മൗലവി, പുനലൂർ കെ.എ.അബ്ദുൽ റഷീദ്, അബ്ദുൽ റഹീം, ടി.ജെ സലീം എന്നിവർ പ്രസംഗിച്ചു.