തൊടിയൂർ: കൊറോണ 'ആശങ്കവേണ്ട ജാഗ്രത മതി' എന്ന സന്ദേശമുയർത്തി തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രതിരോധ - ബോധവത്കരണ ക്ലാസും ഇന്റർസെക്ടറൽ മീറ്റിംഗും സംഘടിപ്പിച്ചു.. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരപാടി പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നസീർ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. ഷെറിൻ ക്ലാസ് നയിച്ചു. ജയപ്രസാദ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ആർ. രോഹിണി നന്ദി പറഞ്ഞു.