കുളത്തൂർ: കോരാളംകുഴി ശ്രീമുരുകൻ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള സമൂഹ പൊങ്കാല ഇന്ന് വൈകുന്നേരം നാലു മണിക്ക് നടക്കും.മൂന്നാം ഉത്സവ ദിനമായ നാളെ വൈകിട്ട് 5നാണ് കാവടി ഘോഷയാത്ര. സ്റ്റേഷൻ കടവ് ശ്രീശിവാനന്ദ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്ര പുത്തൻ റാേഡ് മുക്ക് (വി. എസ്. എസ്. സി റോഡ്),പടിഞ്ഞാറെ ശ്രീഭഗവതി ക്ഷേത്രം,ചിത്തിര നഗർ,കോരാളംകുഴി ഗുരുമന്ദിരം വഴി പൗണ്ട് കടവ് ശിവക്ഷേത്രത്തിൽ എത്തിയശേഷമാണ് മുരുകൻ ക്ഷേത്രത്തിലേക്ക് വരുന്നത്.