photo
ബി.ഭിതീകരൻപിള്ളയുടെ ഒന്നാം ചരമ വാർഷിക ദിനാചരണം വി.ഡി.സതീശൻഎം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഭരണഘടന ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന നിയമങ്ങൾ ഇല്ലാതാക്കാനും അവകാശം തിരിച്ചെടുക്കുവാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. തൊടിയൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന ബി. ഭിതീകരൻപിള്ളയുടെ ഒന്നാംചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. ഭാവിയിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കൽത്തുറുങ്കുകളിൽ അടക്കാനുള്ള തീരുമാനം കൈക്കൊണ്ടാൽ അത്ഭുതപ്പെടാനില്ലന്നും എം.എൽ.എ പറഞ്ഞു. വിദ്യാഭ്യാസ അവാർഡ്, ചികിത്സാ ധനസഹായ വിതരണവും മുതിർന്ന വ്യക്തികളെ ആദരിക്കലും നടന്നു.

ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജൻ, സി.ആർ. മഹേഷ്, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, കെ.ജി. രവി, ടി. തങ്കച്ചൻ, എം. അൻസർ, കെ.എ.കെ. ജവാദ്, ഷിബു എസ്. തൊടിയൂർ സി.ഒ. കണ്ണൻ, എ. ഷഹനാസ്, ബിന്ദു വിജയകുമാർ, എം. സലിം എന്നിവർ പ്രസംഗിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.രമണൻ സ്വാഗതവും സെക്രട്ടറി ശ്രീരാജ് നന്ദിയും പറഞ്ഞു.