bjsm
തഴവ കുതിരപന്തി മഠത്തിൽ ബി.ജെ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും ഗുരുശിഷ്യ സൗഹൃദസദസും ചടങ്ങിന് സ്കൂൾ മാനേജർ എൽ. ചന്ദ്രമണി ഭദ്രദീപം തെളിയിക്കുന്നു

ഓച്ചിറ: തഴവ കുതിരപന്തി മഠത്തിൽ ബി.ജെ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും ഗുരുശിഷ്യ സൗഹൃദസദസും ഡോ.എ.എ. അമീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എൽ. ചന്ദ്രമണി ഭദ്രദീപം തെളിച്ചു. സ്വാഗതസംഘം ചെയർമാൻ മണ്ണൂർ ജി. ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച ഗുരുശ്രേഷ്ഠരേയും വിവിധ മേഖലകളിൽ മികവുപുലർത്തിയ പൂർവ വിദ്യാർത്ഥികളായ കേണൽ എബ്രഹാം ഹാബി, ഡി. എബ്രഹാം സാരഥി, എ.കെ. സിനി, എ.എം. മുഹമ്മദ്, ആർ. ഉണ്ണികൃഷ്ണൻ കുശസ്ഥലി, വി.ടി. സനൽകുമാർ എന്നിവരെയും ഗ്രാമപഞ്ചായത്തംഗം സലിം അമ്പീത്തറ ആദരിച്ചു. പ്രിൻസിപ്പൽമാരായ ബി.വി. മീനാകുമാരി, സി. ഉണ്ണികൃഷ്ണപിള്ള, ഹെഡ്മിസ്ട്രസ് ടി.എൽ. സബിത തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എസ്. സദാശിവൻ സ്വാഗതവും കൺവീനർ അനിൽ പുലിത്തിട്ട നന്ദിയും പറഞ്ഞു.