 
കൊല്ലം: മയ്യനാട് ധവളക്കുഴി ഐക്യ ജനാധിപത്യ സാംസ്കാരിക ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഭരണഘടനാ സംരക്ഷണ കാമ്പയിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ആരാണ് ഇന്ത്യാക്കാർ എന്ന പ്രമേയം ഉയർത്തിയുള്ള കലാജാഥയ്ക്ക് ഇന്ന് വൈകിട്ട് 6ന് ധവളക്കുഴിയിൽ സ്വീകരണം നൽകും. തുടർന്ന് കലാ ജാഥാ ടീമിന്റെ കലാപരിപാടികൾ നടക്കും. ഭരണഘടനാ സംരക്ഷണ കാമ്പയിന്റെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഭരണഘടനയും എന്ന വിഷയത്തിൽ ഇന്റർ - സ്കൂൾ ക്വിസ് നടത്തും. പൗരത്വവും അപരത്വവും എന്ന വിഷയത്തിൽ സെമിനാർ, ശാസ്ത്ര പുസ്തകങ്ങളുടെ പ്രചാരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികളായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, കെ. നജിമുദീൻ, ഡി. സ്റ്റാലിൻ കുമാർ, അഖിലേഷ് എന്നിവർ അറിയിച്ചു.