കരുനാഗപ്പള്ളി: ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് ചവറ സൗത്ത് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണവും ചികിത്സാ ധനസഹായ വിതരണവും നേത്ര - ഡയബറ്റിക് ചികിത്സാ ക്യാമ്പും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് യേശുദാസൻ ഉദ്ഘാടനം ചെയ്തു. തെക്കുംഭാഗം യു.പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് എസ്.ബി. ശിവപ്രസാദൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ. പ്രഭാകരൻ പിള്ള, പി. അരവിന്ദൻ, സെക്രട്ടറി ജോയി, ഗ്രാമപഞ്ചായത്ത് മെമ്പർ കലാധരൻ, ഷാജി ഷർമ്മ, അഖിലേഷ്, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.