പത്തനാപുരം: വിക്രം സാരാഭായിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് തിരുവനന്തപുരം ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്ന സ്പെയ്സ് ഓൺ വീൽസ് പ്രദർശനത്തിന് ജില്ലയിൽ തുടക്കമായി. ഐ.എസ്.ആർ.ഒ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് പ്രദർശനം. പിറവന്തൂർ ഗുരുദേവ ഹൈസ്കൂളിൽ ആരംഭിച്ച പ്രദർശനം പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കൃഷ്ണ കുമാർ കമുകുംചേരി അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ സയിന്റിസ്റ്റ് ഫാസിൽ മുഹമ്മദ് എക്സിബിഷൻ വിശദീകരിച്ചു. സ്കൂൾ മാനേജർ വി.വി. ഉല്ലാസ് രാജ്, സഹകരണ ബാങ്ക് പ്രസിഡന്റ് എ. നജീബ് ഖാൻ , ജലാലുദ്ദീൻ അക്ബർ, വൈ. ഷെബി, സ്മിത അനൂപ് എന്നിവർ സംസാരിച്ചു. ചന്ദ്രയാൻ-1,2 ദൗത്യങ്ങൾ, ചൊവ്വ ദൗത്യം അടക്കമുള്ളവ മോഡലുകളുടെ സഹായത്തോടെ സയിന്റിസ്റ്റ് ഫാസിൽ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വിശദീകരിച്ചു. ഐ.എസ്.ആർ.ഒ ജീവനക്കാരായ ഷിനാജ്, അഖിൽ, അമൽ, രതീഷ്, അദ്ധ്യാപകരായ ദീപ, പ്രിയ എന്നിവർ നേതൃത്വം നൽകി.