botani
എസ്.എൻ വനിതാ കോളേജിലെ ബോട്ടണി അസോസിയേഷൻ ഡോ. ജോമി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ വനിതാ കോളേജിൽ നടന്നുവരുന്ന സെമിനാർ പരമ്പരയുടെ ഭാഗമായി ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ബേസിക് ടാക്സോണമി, ബേസിസ് ഒഫ്‌ ബയോ ഡൈവേഴ്‌സിറ്റി കൺസർവേഷൻ' എന്ന വിഷയത്തിൽ ഡോ. ജോമി അഗസ്റ്റിൻ സെമിനാർ നയിച്ചു. അദ്ധ്യയന വർഷത്തെ ബോട്ടണി അസോസിയേഷന്റെ (ഇതളുകൾ) പരിപാടികളുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.

പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഹോം സയൻസ് വിഭാഗത്തിലെ ഡോ. സെൽസ സംസാരിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ. സി.ബി. നിലീന സ്വാഗതവും പി.ജെ. അർച്ചന നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ തരം കുറിഞ്ഞി പൂക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു.