കുന്നത്തൂർ: കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സേനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ടി.കെ. പുഷ്പകുമാർ, ഐവർകാല ദിലീപ്, വി. രാധാകൃഷ്ണപിള്ള, പി.എസ്. രാജശേഖരൻ പിള്ള, വസന്തകുമാരി, സി. രവീന്ദ്രൻ, ആർ. രവീന്ദ്രൻ, ശ്രീകല, ബീനാ സജീവ്, സതി ഉദയകുമാർ, രേണുക, ശ്രീദേവിയമ്മ, രഞ്ജിനി, കില ഉദ്യോഗസ്ഥരായ ഗോപകുമാർ, ധനലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ശിവകുമാർ എന്നിവർ സംസാരിച്ചു.