c
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവന പദ്ധതിയനുസരിച്ച് 3837-ാം നമ്പർ ശാഖയിലെ സുഗതാമണിയ്ക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ സമർപ്പണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, എം. സജീവ്, ജി. രാജ്മോഹൻ, പി. സുന്ദരൻ, ബൈജു എസ്. പട്ടത്താനം, സജീവ് മാടൻവിള, ഷർദ്ദാമു, സാബു, വൈശാഖ് എസ്. ജിത്തു, സുഗതാമണി എന്നിവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവന പദ്ധതിയനുസരിച്ച് 3837-ാം നമ്പർ ശാഖയിലെ സുഗതാമണിയ്ക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ സമർപ്പണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, ശാഖാ പ്രസി‌ഡന്റും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ ബൈജു എസ്. പട്ടത്താനം, സെക്രട്ടറി സജീവ് മാടൻവിള, കമ്മിറ്റി അംഗങ്ങളായ ഷർദ്ദാമു, സാബു, പി. മധു, സത്യശീലൻ, ആർ. ശരത്, വനിതാസംഘം പ്രസിഡന്റ് ശോഭന മംഗളാനന്ദൻ, സെക്രട്ടറി സുശീല ടീച്ചർ, ട്രഷറർ സജിനി ഷാജി, എസ്. രമ, വൈശാഖ് എസ്. ജിത്തു, യൂണിയൻ ഭാരവാഹികളായ അഡ്വ. കെ. രാജീവ് കുഞ്ഞുകൃഷ്ണൻ, ആനേപ്പിൽ എ.ഡി. രമേശ്, ജി. രാജ്മോഹൻ, അഡ്വ. എസ്. ഷേണാജി, പ്രമോദ് കണ്ണൻ, ഇരവിപുരം സജീവൻ, നേതാജി ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, എം. രാജീവ്, ഡോ. എസ്. സുലേഖ, ര‌ഞ്ജിത്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.