കൊല്ലം: ബെൻസിഗർ നഴ്സിംഗ് സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷത്തിന് തുടക്കമായി. നഴ്സിംഗ് വിദ്യാർത്ഥിനികളുടെ അമ്പതാമത് ബാച്ചിന്റെ ദീപം തെളിക്കൽ ചടങ്ങും നടന്നു. മേയർ ഹണി ബെഞ്ചമിൻ ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ കൊല്ലം മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ ഡോ.സലീന ഷാ ദീപം തെളിക്കൽ ചടങ്ങിന് നേതൃത്വം നൽകി. ബിഷപ്പ് ബെൻസിഗർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ആർ. അനൂപ് വിദ്യാർത്ഥിനികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിന്റെ മുൻ ഡയറക്ടറെയും പ്രിൻസിപ്പൽമാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. ഫാ.അനിൽ ജോസ്,ഡോ.ഫ്രഡിനാന്റ് പീറ്റർ എന്നിവർ ആശംസകൾ നേർന്നു. നഴ്സിംഗ് സ്കൂൾ മാനേജർ ഫാ.ജോസഫ് ജോൺ ജൂബിലി വർഷത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ വിശദമാക്കി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ കൊച്ചുത്രേസ്യ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.