ചാത്തന്നൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയ്ക്ക് കോൺഗ്രസ് ചാത്തന്നൂർ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചാത്തന്നൂർ ബ്ലോക്കിലെ പദയാത്ര ചിറക്കരത്താഴം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഉളിയനാട്, എസ്.എൻ കോളേജ്, കാരംകോട്, ശീമാട്ടി ജംഗ്ഷൻ, ചാത്തന്നൂർ, ഇത്തിക്കര വഴി കൊട്ടിയം ജംഗ്ഷനിൽ യാത്ര സമാപിച്ചു.
ചിറക്കരത്താഴം ജംഗ്ഷനിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ബിന്ദുകൃഷ്ണയ്‌ക്ക് പതാക കൈമാറി ബ്ലോക്കിലെ പദയാത്ര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, എം. സുന്ദരേശൻ പിള്ള, എൻ ജയചന്ദ്രൻ, സുഭാഷ് പുളിക്കൽ, എൻ. ഉണ്ണിക്കൃഷ്ണൻ, എസ്. ശ്രീലാൽ, സിസിലി സ്റ്റീഫൻ, എൻ. സത്യദേവൻ, ബിനോയി, ജോൺ ഏബ്രഹാം, ചിറയത്ത് ശ്രീലാൽ, എസ്. സാജൻ തുടങ്ങിയവർ സംസാരിച്ചു.
കൊട്ടിയത്ത് നടന്ന സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം. സുന്ദരേശൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ, മഹിളാ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാത്തിമ്മ റോസ്‌ന, ഐ.എൻ.ടി.യു.സി നേതാവ് കെ. സുരേഷ്‌ബാബു, വിപിനചന്ദ്രൻ, സൂരജ് രവി, സൈമൺ അലക്സ്, എം.എം. സഞ്ജീവ് കുമാർ, സന്തോഷ് തുപ്പാശ്ശേരി എന്നിവർ സംസാരിച്ചു.