ഇളമ്പള്photo
അപകടത്തിൽപെട്ട ആംബുലൻസ്

കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോയ 108 ആംബുലൻസ് ഉൾപ്പെടെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക്‌ പരിക്കേറ്റു.

ആംബുലൻസും കൊല്ലത്തുനിന്നു കുണ്ടറ ഭാഗത്തേക്കുവന്ന ലോറിയും കരിക്കോട്ടേക്കു പോകുകയായിരുന്ന ബൈക്കും കുണ്ടറയിലേക്കു വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രികരായ നെടുമ്പായികുളം ചെട്ടിയറഴികത്തു വീട്ടിൽ ഷംസുദീൻ (57), ഭാര്യ ഷക്കീല (52) എന്നിവരെ സഹ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ഇളമ്പള്ളൂർ ഇ.എസ്.ഐ ജംഗ്ഷനിലായിരുന്നു അപകടം. മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്തുവന്ന ലോറി ഡ്രൈവറാണ് അപകടം വരുത്തിവച്ചതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. കൊല്ലത്തേക്ക്‌ പോകുകയായിരുന്ന ആംബുലൻസിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാനായി ആംബുലൻസ് ഇടത്തേക്ക് വെട്ടിത്തിരിച്ചപ്പോഴാണ് ബൈക്ക് യാത്രികർക്ക് പരിക്കേറ്റത്. ലോറി നിയന്ത്രണം വിട്ട് കാറിലും ഇടിച്ചു.

ആംബുലൻസിൽ ഉണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കുണ്ടറ പൊലീസ് കേസെടുത്തു.