കൊല്ലം: ആൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡി.ഒ.ടി പെൻഷനേഴ്‌സ് അസോസിയേഷൻ (എ.ഐ.ബി.ഡി.പി.എ) ജില്ലാ കൺവെൻഷൻ കെ.ജി. ബോസ് സെന്ററിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.ജി. ജയരാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. സുകുമാരൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ബി.എസ്.എൻ.എൽ.ഇ.യു ജില്ലാ സെക്രട്ടറി സി. മുരളീധരൻ പിള്ള, എ.ഐ.ബി.ഡി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മോഹനൻ പിള്ള , സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.ഡി. രാജൻ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.ബി.ഡി.പി.എ. ജില്ലാ സെക്രട്ടറി എൻ. ശശിധരൻ നായർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ജി. ബാബു നന്ദിയും പറഞ്ഞു.