ഏരൂർ: കേന്ദ്ര ബഡ്ജറ്റ് റബർ മേഖലയെ തകർക്കുന്നതാണെന്ന് ആരോപിച്ച് സി.പി.എം അഞ്ചൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, ജില്ലാ കമ്മിറ്റി അംഗം കെ. ബാബുപണിക്കർ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. സതീഷ്, കർഷകസംഘം അഞ്ചൽ ഏരിയാ സെക്രട്ടറി ജെ. പത്മൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ബി. വിനോദ്, തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.
ഏരൂർ ജംഗ്ഷനിൽ നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ബി. വിനോദ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹൻ, കെ. ബാബുപണിക്കർ, വി.എസ്. സതീഷ്, ജെ. പത്മൻ, രഞ്ജു സുരേഷ്, തുടങ്ങിയവർ സംസാരിച്ചു.