snd
പുനലൂർ ഗേൾസ് ഹൈസ്കൂൾ വാർഷിക ആഘോഷത്തിൽ ശ്രീനാരായണ ഗുരുദേവൻെറ കുണ്ഡലിനി പാട്ട് മോഹിനിയാട്ട രൂപത്തിൽ സ്കൂൾ വിദ്യാർത്ഥിനികളായ ലക്ഷ്മി, അവന്തിക. എന്നിവർ അവതരിപ്പിക്കുന്നു

പുനലൂർ: പുനലൂർ താലൂക്ക് സമാജത്തിന്റെ നിയന്ത്രണത്തിലുളള ഗേൾസ് ഹൈസ്കൂളിന്റെ 46-ാം വാർഷിക ആഘോഷം പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. കവി ജോൺ ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സബീന സുധീർ, സ്കൂൾ മാനേജർ എൻ. മഹേശൻ, താലൂക്ക് സമാജം പ്രസിഡന്റ് എൻ.പി. ജോൺ, സെക്രട്ടറി അശോക്, ബി. വിക്രമൻ, പ്രഥമാദ്ധ്യാപികമാരായ പത്മജ തങ്കച്ചി, ആർ. സുജാദേവി, പി.വി. വിജയലക്ഷ്മി അമ്മ, ജി. ശ്രീദേവി, സ്റ്റാഫ് സെക്രട്ടറി ജി. ഷീല തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരായ വി.പി. ഉണ്ണിക്കൃഷ്ണൻ, എസ്. ഓമനഅമ്മ എന്നിവർക്ക് യാത്രഅയപ്പും കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.

ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾ ശ്രീനാരായണ ഗുരുദേവന്റെ കൃതിയായ കുണ്ഡലിനിപാട്ട് മോഹിനായാട്ട രൂപത്തിൽ അവതരിപ്പിച്ചു.പിറവന്തൂർ സ്വദേശിനികളും എട്ടാം ക്ലസ് വിദ്യാർത്ഥിനികളുമായ ലക്ഷ്മി, ആവന്തിക എന്നിവരാണ് മോഹിനായാട്ടം അവതരിപ്പിച്ചത്.