navas
തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വാർഷികാഘോഷം സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: തേവലക്കര ബോയ്സ് ഹൈസ്കൂൾ വാർഷികാഘോഷം സാമൂഹിക ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ ബാലൻ മാസ്റ്റർ മുഖ്യാതിഥിയായി. സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി ഉപഹാരം നൽകി.

എ. വിശ്വനാഥൻപിള്ള, കൊച്ചുവേലു മാസ്റ്റർ, രാജു പി. കോവൂർ, ആർ. അനിൽ കുമാർ, വിജയലക്ഷ്മി, ആർ. കമൽദാസ്, വി. വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആർ.പി. ഗോപിക സ്വാഗതവും കൺവീനർ ഗിരികൃഷ്ണൻ നന്ദിയും പറഞ്ഞു.