അഞ്ചൽ: പുനലൂർ എസ്.എൻ.ഡി.പി. യൂണിയൻ വൈസ് പ്രസിഡന്റും അഞ്ചൽ വിശ്വഭാരതി കോളേജ് പ്രിൻസിപ്പലും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റുമായ എ.ജെ. പ്രതീപിനെ അഞ്ചൽ സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പനച്ചവിള പബ്ലിക് ലൈബ്രറിയിൽ നടന്ന യോഗത്തിൽ സുഹൃദ് വേദി പ്രസിഡന്റും അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. കെ.വി. തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് നിർവഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, പ്ലാനിംഗ് ബോർഡ് റിട്ട. അഡി. ഡയറക്ടർ കെ. നടരാജൻ, ലൈബ്രറി പ്രസിഡന്റ് കെ. ദേവരാജൻ,സെക്രട്ടറി വി. സുന്ദരേശൻ, അഞ്ചൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എസ്. ശിവപ്രസാദ്, ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, വി.എസ്.എസ്. പനച്ചവിള യൂണിറ്റ് പ്രസിഡന്റ് ബി. വേണുഗോപാൽ, അശോകൻ കുരുവിക്കോണം, എം. ശശിധരൻ, കെ. ശിവദാസൻ, സുകുമാരൻ പനച്ചവിള, ശശാങ്കൻ തുടങ്ങിയവർ സംസാരിച്ചു. അനീഷ് കെ. അയിലറ സ്വാഗതവും, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.