കൊല്ലം: സിറ്റി പൊലീസ് പരിധിയിലെ ആറ് പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ വാഹനങ്ങളെത്തി. പാരിപ്പള്ളി, കൊട്ടിയം, ഇരവിപുരം, ശക്തികുളങ്ങര, ചാത്തന്നൂർ, ചവറ പൊലീസ് സ്റ്റേഷനുകൾക്കാണ് പുതിയ ബൊലെറോ ജീപ്പുകൾ എത്തിയത്.
ജില്ലയ്‌ക്ക് പുതുതായി അനുവദിച്ച 14 വാഹനങ്ങളിൽ എട്ടെണ്ണം കൊട്ടാരക്കര റൂറൽ പൊലീസിനും ലഭിച്ചു. കൊല്ലം ഈസറ്റ് പൊലീസ് സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഫ്ലാഗ് ഓഫ് ചെയ്‌തു. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് ആർ. ബാലൻ, കൊല്ലം എ.സി.പി എ. പ്രതീപ്കുമാർ എന്നിവർ പങ്കെടുത്തു.