intuc

കൊല്ലം: കേരള സ്റ്റേറ്റ് ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന നേതൃക്യാമ്പ് കൊല്ലം നെല്ലിമുക്കിൽ ഇന്നും നാളെയുമായി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് ജില്ലാ കൺവീനർ കെ.സി. രാജൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ തുടങ്ങിയവർ പങ്കെടുക്കും. വി.കെ.എൻ. പണിക്കർ, വി.ജെ. ജോസഫ്, ഡോ. ഷാജി കുമാർ തുടങ്ങിയവർ ക്ലാസ്സെടുക്കും.

ഫെഡറേഷൻ സംസ്ഥാന പ്രസി‌ഡന്റ് എ.കെ. ഹഫീസ്, സംസ്ഥാന ട്രഷറർ ചിറ്റുമൂല നാസർ, ജില്ലാ പ്രസിഡന്റ് എസ്. നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, കെ.ജി. തുളസീധരൻ, സുൽഫിക്കർ ഭൂട്ടോ തുടങ്ങിയവർ പങ്കെടുത്തു.